• Mon. Jun 5th, 2023

ബിവറേജിൽ നിന്നും മദ്യം വാങ്ങി കുടിച്ചയാൾക്ക് കാഴ്ചപോയി

Byadmin

Feb 26, 2022

കൊട്ടാരക്കര : ബിവറേജിൽ നിന്നും മദ്യം വാങ്ങി കുടിച്ചയാൾക്ക് കാഴ്ചപോയി , വ്യാപക പരിശോധനയിലും ഉത്തരം കിട്ടാതെ അധികൃതർ. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്.
പരാതിയെ തുടര്‍ന്ന് ബീവറേജസ് വില്‍പനശാലയില്‍ എക്‌സൈസ് പരിശോധന നടത്തി.

സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.ഇന്നലെ ബീവറേജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല.ദിവസങ്ങള്‍ക്കു മുന്‍പാണ് ഏഴുകോണ്‍ ബീവറേജസില്‍ നിന്ന് ഓട്ടോഡ്രൈവര്‍ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *