കുണ്ടറ : ഇളംപള്ളൂർ പഞ്ചായത്ത് പുന്നമുക്ക് ഒന്പതാം വാർഡ് അറ്റോൺമെന്റ് അശുപത്രിക്കടുത്ത് മാടൻ കാവിന് സമീപം വീടുകളിലും കൃഷി സ്ഥലങ്ങളിലും KIP കനാൽ പൊട്ടി വെള്ളം കയറി നശിക്കുന്നു . യാതൊരുവിധ മുൻകരുതലും സുരക്ഷാ പരിശോദനയും നടത്താതെ KIP അധികൃതർ ഇക്കഴിഞ്ഞ ദിവസം മുതൽ കനാലിൽ വെള്ളം തുറന്നു വിട്ടതിന്റെ ഭാഗമായാണി ദുരവസ്ഥ നാട്ടുകാർക്ക് ഉണ്ടായിരിക്കുന്നത് .
മുൻ വര്ഷങ്ങളിലെ പോലെ വെള്ളം തുറന്നു വിടുന്നതിന് മുന്നോടിയായി വേണ്ട സുരക്ഷാ പരിശോദനയോ അറ്റ്കുറ്റ പണികൾ നടത്തുകയാ , കനാൽ വൃത്തിയാകുകയോ ഒന്നും ചെയ്യാതെയാണ് ഇക്കൊല്ലം ജലം തുറന്നു വീട്ടിരിക്കുകയാണ് . ഇതിനാൽ തന്നെ കനാൽ പരിസര പ്രദേശത്തു താമസിക്കുന്ന ജനങ്ങൾ അതീവ ഭീതിയോടെയാണ് വീടുകളിൽ കിടന്നുറങ്ങുന്നത് .
പ്രദേശത്തെ പഞ്ചായത്ത് മെംബർ ശ്രീ അഭിലാഷ് ഉൾപ്പടെ നിരവധി പേർ ഈ വിഷയം അധികൃത രുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടികള് സ്വീകരിയ്ക്കുകയോ ജലം ഒഴുക്ക് നിർത്തിവയ്ക്കുവാനോ അധികൃതർ തയ്യാറിയിട്ടില്ല എന്നത് സംഭവത്തിന്റെ ഗവ് രവം വര്ധിപ്പിച്ചിരിയ്ക്കുകയാണ് . അധികൃതരുടെ ഈ അനാസ്ഥക്കെതിരെ മേലധികാരികള്ക്ക് പരാതി നല്കാൻ തീരുമാനിച്ചിരി യ്ക്കുകയാണ് നാട്ടുകാർ .
വീഡിയോ കാണാം