ശബരിമല നടവരവിലെ കുറവ്; ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കടക…
പത്തനംതിട്ട: ശബരിമലയിലെ നടവരവിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.
സര്‍ക്കാരിന് നടവരവിലെ കുറവ് പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ ഉദ്യോഗസ്ഥരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയവയിലൊക്കെ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ നടവരവ് കുറയ്ക്കുക എന്നത് സംഘപരിവാറിന്‍റെ ലക്ഷ്യമാണ്. അതിനുവേണ്ടിയാണ് സന്നിധാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കി മാറ്റിയത്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ അവരെ കൈവെടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലുണ്ടായ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭയം ഉണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ അത് മാറുകയാണ്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.