തിരുവനന്തപുരം : ” കർഷകരെ രക്ഷിക്കൂ ,കൃഷിയെ സംരക്ഷിയ്ക്കു ”
കർഷകരെ ദ്രോഹിയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ഉറച്ച മുദ്രാ വാക്യങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഇന്നലെ തലസ്ഥാനത്ത് രാജ്ഭവന് മുന്നിലെ രാജവീഥിയിൽ ഒത്തു കൂടി . യോഗം കിസാൻ സഭാ ദേശീയ പ്രസിഡന്റ് ശ്രീ രാഹുൽ വെങ്കയ്യ ഉദ് ഘാടനം ചെയ്തു .
കർഷക ദ്രോഹ നടപടികൾ അവസാനിപ്പിയ്ക്കുക ,കർഷകരോടുള്ള വാഗ്ദാനങ്ങ ൾ പാലിയ്ക്കുക ,കാർഷികോൽപ്പനങ്ങളുടെ താങ്ങ് വിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക , കേന്ദ്ര വയ്ദ്യുതി ബിൽ പിൻവലിക്കുക ,സംസ്ഥാന കർഷക ക്ഷേമ നിധി ബോർഡ് യാധാർഥ്യമാക്കുക , കർഷകർക്ക് പ്രതി മാസം കുറഞ്ഞത് 5000 രൂപയെങ്കിലും കർഷക പെൻഷൻ നല്കുക ,കർഷക കടാശ്വാസ കമ്മീഷന് ആവശ്യമായ തുക അനുവദിക്കുക ,കുടിശിക വിതരണം ചെയ്യുക ,രാസവള വില നിയന്ത്രിയ്ക്കുക ,വന്യ മൃഗങ്ങളില് നിന്ന് കൃഷയെയും കർഷകരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു കർഷക മാർച്ചും സംഗമവും . സംസ്ഥാനത്തെ വിവിധ ജില്ലകളില് നിന്ന് ആയിരക്കണക്കിന് കര്ഷകരും കിസാൻ സഭാ പ്രവർത്ത കരും മാർച്ചിൽ അണിനിരന്നു .
ഒടുവിലാൻ : കൃഷി പഠിയ്ക്കാൻ വിദേശ രാജ്യങ്ങളിൽ പോകാൻ താൽപ്പര്യം കാട്ടുന്ന സംസ്ഥാന കൃഷി മന്ത്രിയും വകുപ്പും ,കേന്ദ്ര സർക്കാരും കർഷകരുടെ ഇത്തരം അടിസ്ഥാന ആവശ്യങ്ങൾ കാണുകയും പരിഗണിയ്ക്കുകയും ചെയ്താൽ കർഷകർക്ക് അത് വലിയ പ്രതീക്ഷയും ആശ്വാസവുമാകും .
കർഷക മാർച്ചിന്റെ വീഡിയോ കാണാം