April 18, 2026

ദേശീയപാതയിൽ കഴക്കൂട്ടം കെ.എസ്.ഇ. ബി സബ്സ്റ്റേഷന് മുന്നിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് തോട്ടിലെയ്ക്ക് മറിഞ്ഞു

0

കഴക്കൂട്ടം: നൂറോളം യാത്രകാരുമായി തിരുവന്തനപുരത്ത് നിന്ന് പാലാക്കാട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ദേശീയപാതയിൽ കഴക്കൂട്ടം കെ.എസ്.ഇ. ബി സബ്സ്റ്റേഷന് മുന്നിലെ തോട്ടിലെയ്ക്ക് മറിഞ്ഞു.
ഇന്നലെ രാത്രി11.30യോടയാണ് അപകടം. യാത്രകാർക്ക് ആർക്കും കാര്യമായ പരിക്കുകളില്ല കാര്യവട്ടം അമ്പലത്തിൻകര ഇറക്കമിറങ്ങി പോകുകയായിരുന്നു ബസ്. ഇതിനിടിയിൽ മുന്നേ പോയ കാർ പെട്ടെന്ന് വെട്ടതിരിച്ച് വലത്തോട്ട് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം. നിയന്ത്രണവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റു തകർത്ത് വലതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *