• Mon. Dec 4th, 2023

ആചാര സംരക്ഷക സമരക്കാർ തന്നെ ആചാരം ലംഘിച്ചു__മുഖ്യമന്ത്രി

Byadmin

Nov 20, 2018

ശബരിമല: ആചാര സംരക്ഷക സമരക്കാർ തന്നെ ആചാരം ലംഘിച്ചു. ശബരിമലയെ സമര കേന്ദ്രമാക്കിയത് ആചാരലംഘനമല്ലേ. ഇരുമുടിക്കെട്ടിനോട് അനാദരവ് കാട്ടിയ BJP നേതാവിന്റെ ദൃശ്യങ്ങൾ ലോകം കണ്ടു. ഇരുമുടി കെട്ട് ഈ നേതാവ് വലിച്ചെറിഞ്ഞു. ഇതാണോ ആചാര സംരക്ഷണം ?
ഹരിവരാസന സമയത്തു പോലും സംഘ പരിവാറുക പ്ര ആചാരം ലംഘിച്ചു. പതിനെട്ടാം പടിയിൽ പോലും ഇക്കുട്ടർ കാട്ടിയത് എല്ലാവരും കണ്ടതാണ്. കാണിക്ക ഇടരുതെന്ന് പറയുന്നതും ആചാര സംരക്ഷക വേഷം കെട്ടിയവരാണ്.
വൃശ്ചികം ഒന്നിന് തന്നെ ഹർത്താൽ പ്രഖ്യാപിച്ച് അയ്യപ്പൻമാരുടെ യാത്ര തടസപ്പെടുത്തി ഈ ആചാര സംരക്ഷകർ.
സമരക്കാരുടെ ഗൂഢ ലക്ഷ്യം പുറത്തു വന്നു കഴിഞ്ഞു. ശബരിമലയിൽ കുഴപ്പമുണ്ടാക്കാൻ RSS ഉം BJP യും ആളുകളെ റിക്രൂട്ട് ചെയ്തു. ഇത് സംബന്ധിച്ച് BJP നേതാവിന്റെ സർക്കുലർ തന്നെ പുറത്തു വന്നു ‘
ശബരിമല സമരം ആചാര സംരക്ഷണത്തിനോ ഭക്തജന താൽപ്പര്യത്തിനോ അല്ല. രാഷ്ട്രീയ സമരത്തിന് ഭകതരെ ബലിയാടാക്കാനാണ് ശ്രമം.
ശബരിമലയുടെ പേരിൽ RSS ഉം കോൺഗ്രസും ഒന്നായിരിക്കുന്നു. എപ്പോഴും വാക്കുകൾ മാറ്റി പറയുന്ന ചെന്നിത്തല RSS നൊപ്പം ചേർന്നിരിക്കുകയാണ്.
പ്രത്യക്ഷമായും പരോക്ഷമായും സംഘപരിവാരത്തിനൊപ്പമാണ് കോൺഗ്രസ്. ഇത് മതനിരപേക്ഷ നിലപാട് ഉയർത്തുന്ന കേരളം തിരിച്ചറിത്തു കഴിഞ്ഞു.
മണ്ഡലകാലം തുടങ്ങിയ ശേഷം തീർഥാടകർക്ക് സുഗമമായ ദർശനമാണ് ലഭിക്കുന്നത്. സർക്കാരും പോലിസും ബോർഡും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയം കണ്ടു.
ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് പൂർണ സുരക്ഷയും പൂർണ സൗകര്യവും ഒരുക്കും.
അക്രമങ്ങളുടെ കേന്ദ്രമാക്കി ശബരിമല
യെ മാറ്റാൻ ആരെയും അനുവദിക്കില്ല.
കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി യുണ്ടാകും.
തീർഥാടനത്തെ തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ശബരിമല കയ്യടക്കാനാണ് RSS ശ്രമം. ഇത് അനുവദിക്കില്ല.
വ്യാജപ്രചരണങ്ങളിൽ ഡോക്ടറേറ്റ് എടുത്ത സംഘ പരിവാറുകാർ നുണകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു . ഈ നുണ കോട്ടകൾ ഒന്നൊന്നായി പൊളിയുകയാണ്.
ഇത്തരക്കാരെ ജനങ്ങൾ ഒറ്റപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *