• Mon. Dec 4th, 2023

അയ്യപ്പ ഭക്തര്‍ റഷ്യയിലെ ലേബര്‍ ക്യാമ്പ് തൊഴിലാളികളല്ല; പിണറായിക്കെതിരേ അമിത് ഷാ

Byadmin

Nov 20, 2018

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിലെ തൊഴിലാളികളെപ്പോലെയാണ് പിണറായി അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശബരിമലയിലെ അസൗകര്യങ്ങള്‍ മൂലം ഭക്തര്‍ രാത്രി വിശ്രമിക്കുന്നത് പന്നി കാഷ്ടത്തിനടുത്തും ചവറ്റു വീപ്പയ്ക്ക് സമീപത്താണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ വിമര്‍ശം. 

ശബരിമല വിഷയം പോലെയുള്ള പ്രശ്‌നം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണ്. ചെറിയ പെണ്‍കുട്ടികളോടും അമ്മമാരോടും വയോധികരോടും കേരള പോലീസ് പെരുമാറുന്നത് മനുഷ്യത്വ രഹിതമായാണ്. ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ട്വീറ്റില്‍ പറയുന്നു.

ഭക്തര്‍ രാത്രി വിശ്രമിക്കുന്ന സ്ഥലത്തെല്ലാം പന്നി കാഷ്ടവും ചവറ്റു വീപ്പകളുമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നാണ് മനസിലാകുന്നത്. ഗുലാക് ക്യാമ്പിലെ തൊഴിലാളികളല്ല അയ്യപ്പ ഭക്തരെന്ന് പിണറായി വിജയന്‍ മനസിലാക്കണം. ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുവദിക്കില്ല. 

Leave a Reply

Your email address will not be published. Required fields are marked *