ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സീരിസില്‍ നിലവിലുള്ള നോട്ടിനു പുറമേ പുതിയ 500 നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. നിലവില്‍ ഉപയോഗത്തിലുള്ള നോട്ട് നിയമസാധുതയുള്ളതായി തുടരും. നമ്പര്‍ പാനലില്‍ എ എന്ന അക്ഷരം പുതിയതായി ചേര്‍ത്താകും നോട്ട് ഇറക്കുക. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പും 2017 എന്ന വര്‍ഷവും രേഖപ്പെടുത്തിയ നോട്ടുകളാണ് പുതിയതായി വരുന്നത്.