ആസാം സ്വദേശിയായ ഒന്‍പത് വയസ്സുകാരന്‍ ഗണേഷ് ആണ് നാട്ടുകാരുടെ ദൈവമായത്. മൂക്കിന് വൈരൂപ്യവുമായിട്ടാണ് ഗണേഷ് ജനിച്ചത്. തലച്ചോറിനെ ബാധിക്കുന്ന ഫ്രോണ്ടോനേസൽ എൻസിഫലോസിലേ എന്ന അപൂര്‍വ്വ രോഗം കാരണം ഗണേഷിന്‍റെ മൂക്ക് ഒരു ചെറിയ തുമ്പിക്കൈയുടെ രൂപത്തില്‍ പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്. ഇത് മൂലം ഗണേഷിന് സംസാരിക്കാനും ഭക്ഷണം നന്നായി കഴിക്കാനും ബുദ്ധിമുട്ടാണ്.
അനാഥനായ ഗണേഷിന് തുമ്പിക്കൈ പോലുള്ള മൂക്കുള്ളതിനാലാണ് അനാഥാലയം അധികൃതര്‍ ഭഗവാൻ വിനായകന്‍റെ പര്യായമായ ഗണേഷ് എന്ന പേര് നൽകിയത്. റോഡില്‍ അലഞ്ഞു തിരിഞ്ഞ ഗണേഷിനെ പോലീസാണ് ഒരു എന്‍ജിഒ സംഘടനക്ക് ഗണേഷിനെ കണ്ടെത്തി കൈമാറുന്നത്. ഇവരുടെ സംരക്ഷണയിലാണ് ഗണേഷ് ഇപ്പോഴുള്ളത്. ഗണേഷിന്‍റെ ഈ അവസ്ഥയെ നാട്ടുകാര്‍ക്ക് ഒരു രോഗമായി കാണാനാവില്ല. അവന്‍ ദൈവത്തിന്‍റെ പ്രതിരൂപമാണെന്ന് അവര്‍ വിശ്വസിക്കുകയാണ്. എന്നാല്‍ ഗണേഷിന്‍റെ മൂക്ക് ഒരു ശസ്ത്രക്രിയയിലൂടെ സാധാരണഗതിയിലാക്കാൻ പറ്റുമെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിന് വളരെയേറെ പണം ചെലവാകും.