ഐസ്‍വാള്‍: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ ചില പ്രാദേശിക കക്ഷികള്‍ പ്രതിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ് പ്രതികരിച്ചു. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് മന്ത്രി കേന്ദ്ര സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കിയത്