ശബരിമല: ശബരിമലയിൽ ദര്‍ശനം നടത്താൻ വായമൂടിക്കെട്ടി നടി ഉഷാ തെങ്ങിന്‍തൊടിയില്‍ എത്തി. ശബരിമലയിൽ വ്യാഴാഴ്ച രാത്രി നടന്ന നാമജപ യജ്ഞത്തിന്‍റേയും ഭാഗമായി ഇവര്‍. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്നാണ് ഇവര്‍ ശബരിമലയിലേക്ക് എത്തിയത്. ഇരുമുടിക്കെട്ട് തലയിലേന്തി വായ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയായിരുന്നു ഇവര്‍ ശബരിമലയിലേക്ക് കയറിയത്.
പമ്പവരെ ബസിൽ വന്ന ശേഷമായിരുന്നു ഇവരുടെ മലകയറ്റം. സന്നിധാനത്തെത്തി ദര്‍ശനം നടത്തുംവരെ മൗനവ്രതവും ഉണ്ണാവ്രതവുമായിരുന്നു ഇവര്‍. അയ്യപ്പ സന്നിധിയില്‍ എത്തിയശേഷമാണ് ഇവര്‍ വയ് മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം നാമജപത്തിലും പങ്കെടുത്തു.
താൻ ഇത്തരത്തിൽ ശബരിമല കയറാനുള്ള കാരണമെന്തെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു ചിരിമാത്രമായിരുന്നു ഇവരുടെ പ്രതികരണം. ശേഷം ഇവിടെ മുമ്പുണ്ടായിരുന്ന സമാധാന അന്തരീക്ഷം നഷ്ടപ്പെടരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സീരിയല്‍ സിനിമാ രംഗത്ത് സജീവമായുള്ള ഇവര്‍ പഞ്ചാബി ഹൗസ് ഉള്‍പ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.