ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; കൊച്ചിയിൽ പെട്രോളിന് 78.31 രൂപ
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയും വീതമാണ് കുറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധന വിലയില്‍ നിരന്തരം കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 78.31 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന് 74.99 രൂപയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.71 രൂപയും ഡീസല്‍ ലിറ്ററിന് 76.44 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസൽ വില യഥാക്രമം 78.66 രൂപ,75.34 രൂപ എന്നിങ്ങനെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ എണ്ണ വില ഇടിയുന്നതാണ് ഇന്ധന വില കുറയാൻ കാരണം. അതേസമയം ഡൽഹിയിൽ പെട്രോളിന് 76.38 രൂപയും ഡീസലിന് 71.27 രൂപയുമാണ്. വ്യാപാര തലസ്ഥാന നഗരമായ മുംബൈയിൽ പെട്രോളിന് 81.89 രൂപയും ഡീസലിന് 74.65 രൂപയുമാണ്.
അതേസമയം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത നിലപാട് മൂലമാണ് ക്രൂഡ് ഓയിൽ വില കുത്തനേ ഇടിയുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൂഡ് ഉത്പാദനം കുറയ്ക്കുമെന്ന സൗദി പ്രഖ്യാപനത്തിനെതിരേ ട്രംപ് രംഗത്തുവന്നത് ഇന്ധനവിലയെ സാരമായി ബാധിച്ചിട്ടുണ്ട്.