തിരുവനന്തപുരത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് ഉത്ഘാടനം നാളെ നവംബർ 22 , വൈകുന്നേരം 07:30 നു ആരാധ്യനായ കോർപ്പറേഷൻ മേയർ അഡ്വ: വി കെ പ്രശാന്ത് നിർവഹിക്കും. കഴക്കൂട്ടം, ടെക്നോപാർക്കിനു സമീപം ചന്തവിളയിൽ ആണ് ഫ്രൈഡേ ഫുട്ബോൾ ക്ളബ്ബിന്റെ നേതൃത്വത്തിലുള്ള ഫ്ളഡ് ലൈറ്റ് സൗകര്യത്തോട് കൂടിയ ഫൈവ്‌സ് ഫുട്ബോൾ കോർട്ട് നിർമ്മിച്ചിട്ടുള്ളത്. ഫുട്ബോൾ പ്രേമികളും ഐ ടി ജീവനക്കാരുമായ ബാലഗോപാൽ, ജിനു എന്നിവർ ആണ് തിരുവന്തപുരത്തെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഈ പ്രോജെക്ടിന് പുറകിൽ.
ഇതിനോടൊപ്പം ഫ്രൈഡേ എഫ് സി (Friday FC) നടത്തുന്ന ടെക്കികൾക്കായുള്ള ഫൈവ്‌സ് ടൂർണമെന്റും നാളെ ആരംഭിക്കുന്നു. നിലവിൽ ഒരു ഫൈവ്‌സ് കോർട്ട് ആണ് തയ്യാറായിട്ടുള്ളത്. മറ്റൊരു കോർട്ടിന്റെ പണി പുരോഗമിക്കുന്നു.
രാവിലെ 06 മുതൽ 11:30 ഉം വൈകുന്നേരം 05 മുതൽ 11:30 ഉം ബുക്കിങ് സൗകര്യം എല്ലാവർക്കും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും :ബാലഗോപാൽ:- 9447691981, മണികണ്ഠൻ : 9388261616