ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട യുഡിഎഫ് സംഘത്തെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു. എംഎല്‍എമാരെ മാത്രമേ കയറ്റിവിടാനാവൂ എന്നും അണികള്‍ പിരിഞ്ഞുപോകണമെന്നും പോലീസ് നിര്‍ദേശം നല്കിയതോടെ നേതാക്കള്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്.
ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ നടപടികളോട് വ്യക്തമായ വിയോജിപ്പാണുള്ളത്. എംഎല്‍എമാരെ മാത്രം കയറ്റിവിടാമെന്ന് പോലീസ് നിലപാടിനോട് യോജിപ്പില്ല. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കലാപങ്ങളോ കുഴപ്പങ്ങളോ ഉണ്ടാക്കുന്നവരെയല്ല സമാധാനപരമായി തീര്‍ഥാടനത്തിനെത്തുന്നവരെയാണ് പോലീസ് തടയുന്നത്.