• Fri. Jun 9th, 2023

പോലീസിനോട് എനിക്ക് ദേഷ്യമാ!!! ????? എന്തിന്

Byadmin

Nov 20, 2018

*പോലീസിനോട് എനിക്ക് ദേഷ്യമാ….*

എന്തിന്?
ഈ ചോദ്യം മനസ്സിലുയർന്നപ്പോഴാ ഞാനും ആലോചിച്ചെ, എനിക്ക് എന്തിനാ പോലീസിനോട് ദേഷ്യം?

എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.എന്നെ ഇന്നേ വരെ ഒരു പെറ്റി പോലും അടപ്പിച്ചിട്ടില്ല,പൊലീസ് സ്‌റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങിയ അവശ്യങ്ങൾക്ക് പോയിട്ടുമുണ്ട്,അന്ന് അവിടെ നിന്ന് കിട്ടിയത് നല്ല അനുഭവമായിരുന്നു താനും. മാത്രമല്ല യാത്രയിൽ എനിക്ക് വഴി ചോദിക്കാൻ ഏറ്റവും ധൈര്യം തോന്നുന്നത് പോലീസുകാരോ ടാണ് എന്നിട്ടും എന്തോ പോലീസിനെ പ്രതി സ്ഥാനത്ത് നിർത്തുന്ന വാർത്തകളും വർത്തമാനങ്ങളും കേൾകുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.

കാരണം മാത്രം പിടിക്കിട്ടുന്നില്ല.

എന്റെ ആരും പോലീസിലില്ലാത്തത് കൊണ്ടാണോ?

അറിയില്ല….ഞാൻ കുറച്ച് നേരം കൂടി ആലോചിച്ചു കൊണ്ടിരുന്നു.

എനിക്ക് ഒരു അപകടം ഉണ്ടായാൽ ,എന്റെ വിലപ്പെട്ട വസ്തു നഷ്ടപ്പെട്ടാൽ,

എന്റെ വാഹനം ഒരപകടത്തിൽ പെട്ടാൽ,ഞാൻ ഒരാക്രമണത്തിന് വിധേയനയാൽ,

എന്റെ ആരെയെങ്കിലും കാണാതായാൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ,
ആരെങ്കിലും പീഡിപ്പിക്കപ്പെട്ടാൽ,

മകളോ ഭാര്യയോ അമ്മയോ സഹോദരിയോ അതിക്രമത്തിന് ഇരയായാൽ

ഒരു സ്ത്രീ ഇരുട്ടിൽ ഒറ്റക്കായാൽ

ഞാൻ ചതിക്കപ്പെട്ടാൽ

എന്റെ സമ്പത്ത് നഷ്ടപ്പെട്ടാൽ,

എനിക്ക് ഭയം നേരിട്ടാൽ

എന്റെ അവകാശം നിഷേധിക്കപ്പെട്ടാൽ

ഞാൻ ആരെങ്കിലുമായി തർക്കമുണ്ടായാൽ ആരെങ്കിലും എനിക്ക് ഭീഷണിയായാൽ

തുടങ്ങി എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ- നിസ്സഹായമായ സമയങ്ങളിലൊക്കെ എനിക്ക് പോലീസിന്റെ സഹായമല്ലേ തേടേണ്ടി വരിക?

പോലീസ് എന്നെ വഴിയിൽ തടഞ്ഞതാണോ എനിക്ക് പോലീസിനോട് വിദ്വേഷം ഉണ്ടാകാൻ കാരണം?

എന്നിട്ട് ഒരിക്കൽ പോലും എനിക്ക് പെറ്റിയടക്കേണ്ടി വന്നിട്ടില്ലല്ലോ? എന്റെ രേഖകൾ പരിശോധിച്ച് വെറുതെ വിടുകയല്ലേ അപ്പോഴെല്ലാം പോലീസ് ചെയതത്.

ഇനി, പോലീസിൽ അഴിമതിക്കാരും കൊള്ളരുതാത്തവരും ഉള്ളതാണോ,അങ്ങനെയാണെങ്കിൽ മറ്റു മേഖലകളിലും ഇത്തരക്കാരുണ്ടല്ലോ, ആ വിഭാഗങ്ങളോടൊന്നും തന്നെ ഞാൻ വിദ്വേഷം വെച്ച് പുലർത്തുന്നുമില്ലല്ലോ. മാത്രമല്ല ബഹുഭൂരിപക്ഷം പോലീസുകാരും അങ്ങനെ ആയി കൊള്ളണം എന്നുമില്ലല്ലോ?

ഇനി ആണെങ്കിൽ തന്നെ എനിക്കങ്ങനെ അനുഭവമില്ലതാനും,

എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. മനസ്സിന്റെ ഏതോ കോണിൽ എന്തോ ഒരു വിദ്വേഷം, തീർച്ചയായും ഞാൻ വീണ്ടും ചിന്തിക്കുന്നു അതിന്റെ കാരണം കണ്ടെത്താൻ, കാരണം, അടിസ്ഥാനമില്ലാത്തൊരു വിദ്വേഷം ഇത്രയും നിർണായകവും നിസ്സഹായകവുമായ ഘട്ടങ്ങളിൽ എനിക്ക് സഹായതിനെത്തേണ്ട ഒരു വിഭാഗത്തോട് വെച്ച് പുലർത്തുന്നത് ശരിയല്ലല്ലോ….തിരുത്തും എന്റെ വിദ്വേഷത്തിന് അടിസ്ഥാനമില്ലെങ്കിൽ. ……….തീർച്ച…….

Related Post

Leave a Reply

Your email address will not be published. Required fields are marked *