• Fri. Jun 9th, 2023

മഹാരാഷ്ട്രയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം; നാലു മരണം

Byadmin

Nov 20, 2018

മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് നാലു പേർ മരിച്ചു. ജീവനക്കാരനും മൂന്ന് ഗ്രാമീണരുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. പതിനെട്ടോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 2016ൽ വാർധയിലെ സൈന്യത്തിന്റെ ആയുധശാലയിലുണ്ടായ തീപിടുത്തത്തിൽ മലയാളിയായ സൈനികൻ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സൈനീക ആയുധ ഡിപ്പോയാണ് വാർധയിലേത്.

Leave a Reply

Your email address will not be published. Required fields are marked *