• Sat. Dec 9th, 2023

ശബരിമല അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

Byadmin

Nov 19, 2018

ശബരിമല അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള
പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പൊലീസ് നടപടികളില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരില്‍ അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടി അന്യായമാണ്. ജാമ്യമില്ലാ വകുപ്പ് പൊലീസ് ദുരുപയോഗം ചെയ്യുകയാണ്. നിരീശ്വര വാദികളുടെ ആസൂത്രിത നീക്കമാണ് ശബരിമലയില്‍ നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലത്തെ പൊലീസ് നടപടി ശബരിമലയില്‍ ഒരു കറുത്ത പുള്ളിയായി അവശേഷിക്കും. നിരോധനാജ്ഞ ലംഘിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്. അവര്‍ക്കെതിരെ പെറ്റിക്കേസ് എടുക്കേണ്ട കാര്യമേയുള്ളൂ. ഭക്തര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സന്നിധാനത്ത് പൊലീരാജ് നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഇത്തരം ഓഫീസര്‍മാരെ നൂറുകണക്കിന് കേസുകളില്‍ പ്രതി ചേര്‍ക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *