തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രണകൂട ഭീകരതയാണെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സന്നിധാനത്തെ അറസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. പോലീസ് നടപടികൾ അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമലയിലെ പോലീസ് നടപടികളെ വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സന്നിധാനത്ത് തിങ്കളാഴ്ച പുലർച്ചെ നടന്നത് പോലീസ് അതിക്രമമാണ്. തീർഥാടകരെ അറസ്റ്റ് ചെയ്യുന്നതിൽ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി പതിനൊന്നോടെ സന്നിധാനത്ത് പ്രതിഷേധിച്ച ഇരുന്നൂറിലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.