• Sat. Dec 9th, 2023

കര്‍ശന ഉപാധികളോടെ ശശികല വീണ്ടും സന്നിധാനത്തേക്ക് ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശം

Byadmin

Nov 19, 2018

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികല വീണ്ടും സന്നിധാനത്തേക്ക് തിരിച്ചു. പൊലീസിന്‍റെ കര്‍ശന ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. ശശികല യാത്ര ചെയ്തിരുന്ന ബസില്‍ കയറി എസ്പി യതീഷ് ചന്ദ്ര പൊലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി. ആദ്യം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച ശേഷമാണ് കെപി ശശികലയെ പോകാന്‍ അനുവദിച്ചത്.

കര്‍ശനമായ ഉപാധികളാണ് പൊലീസ് മുന്നോട്ട് വെച്ചത്. ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. സന്നിധാനത്ത് നാമജപ സമരം സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യരുത്, മാധ്യമങ്ങളോട് പ്രകോപനപരമായ രീതിയില്‍ സംസാരിക്കരുത് എന്നീ നിര്‍ദ്ദേശങ്ങളും പൊലീസ് മുന്നോട്ട് വെച്ചു.

തന്‍റെ പേരക്കുട്ടിയുടെ ചോറൂണിനായാണ് ശബരിമലയിലേക്ക് പോകുന്നതെന്നാണ് ശശികല വ്യക്തമാക്കിയത്. കുട്ടിയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. മഫ്തിയിലും അല്ലാതെയും പൊലീസുകര്‍ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *