80’കളിലെ താരങ്ങളുടെ സംഗമ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെന്നിന്ത്യൻ സിനിമകളിലെ ഗൃഹാതുരത്വമുണർത്തുന്ന ഒാർമ്മകളുമായി താരങ്ങൾ ഒത്തുകൂടി. എന്നാൽ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകര്‍ കൂടുതൽ ആവശ്യപ്പെട്ടത് മോഹൻലാലും ശോഭനയുമൊത്തുള്ള ചിത്രങ്ങളാണ്. പ്രേക്ഷകരുടെ കാർത്തുമ്പിയും മാണിക്യനും ഒന്നും മലയാളി മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ലെന്നതിന് തെളാവണ് ‘ലാലേട്ടനും ശോഭനച്ചേച്ചിയും ഒരുമിച്ചുള്ള ചിത്രം വേണം എന്നാവസ്യം. മമ്മൂക്കയെവിടെ എന്ന് ചോദ്യവും ഉയർന്നിരുന്നു. ‘നിങ്ങള്‍ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു,’ എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ശോഭനയും. ജയറാം, റഹ്മാന്‍, ശരത്, അര്‍ജുന്‍, ജാക്കി ഷറഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂര്‍ണിമ, മേനക സുരേഷ്, അംബിക, ഖുശ്ബു തുടങ്ങിയവരും സൗഹൃദക്കൂട്ടായ്മക്ക് എത്തിയിരുന്നു