ഷോപ്പിയാന്‍: ജമ്മുകശ്മീര്‍ ഷോപ്പിയാന്‍ ജില്ലയിലെ റെബ്ബാന്‍ മേഖലയില്‍ സൈനിക- തീവ്രവാദി ഏറ്റുമുട്ടല്‍. രണ്ടു തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.
രണ്ടുപേരുടെ മൃതദേഹവും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്ത് പൊലിസ് തെരച്ചില്‍ നടത്താന്‍ പോയപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തുവെന്നും ഇതേത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നും ജമ്മു പൊലിസിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.