April 18, 2026

മറയൂരിൽ എടിഎം കുത്തിത്തുറന്ന് കവർച്ച ശ്രമം

0

ഇടുക്കി: ഇടുക്കി മറയൂരിൽ എടിഎം കുത്തിത്തുറന്ന് കവർച്ച ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനമുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്.

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടവി സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടുത്തുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഗം തമിഴ്നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *