• Fri. Jun 9th, 2023

കഴുത്തിലെ കറുപ്പ് നിറം മാറ്റാനായി ഇതൊന്നു പരീക്ഷിക്കൂ…

Byadmin

Aug 16, 2018

മുഖം വെളുത്തു തുടുത്തു ഇരിക്കുമ്പോൾ കഴുത്ത് മാത്രം കറുപ്പ് നിറഞ്ഞും കറുത്ത പാടുകൾ നിറഞ്ഞും അഭംഗിയുണ്ടാകുന്നത് മിക്ക പേരുടെയും വിഷമമാണ്. സൂര്യ പ്രകാശവും പൊടി പടലങ്ങളും നാം ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങിയ കെമിക്കലുകളും കഴുത്തിലെ കറുപ്പ് നിറത്തിന് കാരണം ആകാറുണ്ട്.

 

അതുപോലെ പൊണ്ണത്തടിയുള്ളവരിലും പ്രമേഹരോഗമുളളവരിലുമാണ് സാധാരണയായി കറുപ്പ് നിറം കൂടുതൽ  കാണപ്പെടുന്നത്

കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ ചില മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു..

 

1/2ടീസ്പൂൺ ബേക്കിംഗ് സോഡായും 1/2മുറി ചെറു നാരങ്ങനീരും സമം വെളിച്ചെണ്ണയും  കൂടി നന്നായി മിക്സ് ചെയ്യുക. ഒരു നനഞ്ഞ തുണിയിൽ ഈ മിശ്രിതം മുക്കി കഴുത്തിൽ കറുപ്പുള്ള ഭാഗത്തു അമർത്തി തേയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക.

 

കറ്റാർ വാഴ ജെൽ എടുത്തു കഴുത്തിൽ കറുപ്പുള്ള ഭാഗത്തു  അമർത്തി തേയ്ക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയുക.

 

ഒലിവ് ഓയിലും നാരങ്ങ നീരും സമം ചേർത്തു കഴുത്തിന്‌ ചുറ്റും നന്നായി തേച്ചു പിടിപ്പിച്ചു 20 മിനിട്ടിനു ശേഷം കഴുകി കളയുക.

 

ഉരുള കിഴങ്ങ് ചതച്ചു നീർ എടുത്തു കഴുത്തിന്‌ ചുറ്റും തേച്ചു പിടിപ്പിച്ചു 20 മിനിട്ട് കഴിഞ്ഞു കഴുകി കളയുക.

 

1/2 ടീസ്പൂൺ ഓട്സ്സും സമം തക്കാളി നീരും റോസ് വാട്ടർ ചേർത്തു കഴുത്തിൽ പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക

 

തൈരും സമം നാരങ്ങ നീരും ചേർത്തു കഴുത്തിൽ പുരട്ടി 20 മിനിട്ടിനു ശേഷം കഴുകുക.

 

Leave a Reply

Your email address will not be published. Required fields are marked *