• Mon. Jun 5th, 2023

കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റാൻ ഇതൊന്നു പരീക്ഷിക്കൂ…

Byadmin

Aug 8, 2018

ഇന്ന് മിക്ക സ്ത്രീകളെയും വിഷമിപ്പിയ്ക്കുന്ന ഒന്നാണ് കണ്ണിനു താഴെ കറുപ്പ്  പടരുന്നത്. ഇതിനു പല കാരണങ്ങൾ ഉണ്ട്. ഉറക്കക്കുറവ് ഒരു പ്രധാന വിഷയമാണ്‌. കൂടാതെ ടെലിവിഷൻ കൂടുതൽ സമയം കാണുന്നതും കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ ഇവ കൂടുതൽ സമയം ഉപയോഗിക്കന്നതും കറുപ്പ് നിറം ഉണ്ടാകാൻ കാരണമാണ്. തുടർച്ചയായുള്ള വായന, അമിത വണ്ണം ഇവ മൂലവും കണ്ണിനു താഴെ കറുപ്പ് വരാം..

 

കൂടുതൽ വെള്ളം കുടിയ്ക്കുന്നതിനോടൊപ്പം താഴെ പറയുന്ന ടിപ്പ്സുകളും ചെയ്തു നോക്കുക.

 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു നന്നായി കഴുകി കട്ടി കുറച്ചു പീസുകളാക്കി കണ്ണിനു മുകളിൽ വയ്ക്കുക. 30മിനിറ്റ് ഇടവിട്ടു ഇങ്ങനെ ചെയ്യുക. ഇതു കണ്ണിനു കുളിർമ നൽകുന്നതോടൊപ്പം കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറവും ഇല്ലാതെയാക്കുന്നു.

 

പുതിനയില അരച്ച് പേസ്റ്റ് ആക്കി കണ്ണിനു താഴെ പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞു കഴുകി മൃദുവായി തുടയ്ക്കുക.

 

ഓറഞ്ചുനീരും ഗ്ലിസറിനും തുല്യ അളവിൽ ചേർത്തു കണ്ണിനു താഴെ കറുപ്പ് ഉള്ള ഭാഗത്തു പുരട്ടുക

 

തക്കാളി നീരും ചെറു നാരങ്ങനീരും മഞ്ഞൾ പൊടിയും ചേർത്തു കുഴച്ചു പേസ്റ്റ് രൂപത്തിൽ ആക്കി കണ്ണിനു താഴെ തേച്ചു പിടിപ്പിക്കുക..

Leave a Reply

Your email address will not be published. Required fields are marked *