• Mon. Jun 5th, 2023

പ്രമേഹരോഗികളിലെ ഗർഭധാരണം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

Byadmin

Jul 18, 2018

ആൺ പെൺ  വ്യത്യാസമില്ലാതെ  നമ്മുടെ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കയാണ്. ഇന്ത്യയിൽ ഇന്ന് അറിയപ്പെട്ടും അല്ലാതെയും ആയിട്ട് മദ്ധ്യ വയസ്ക്കരിൽ ഏകദേശം 4% ത്തോളം പ്രമേഹരോഗികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

പ്രമേഹരോഗി ഗർഭിണിയാകുമ്പോൾ ഈ രോഗത്തെ നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. അതുവഴി കുഞ്ഞിനുണ്ടാകുന്ന ജനന വൈകല്യങ്ങളും പ്രസവ സമയത്ത് വലിപ്പ കൂടുതൽ ഉള്ള കുട്ടിയുടെ പ്രശ്നങ്ങളുമെല്ലാം ഒഴിവാക്കാൻ സാധിക്കും. രക്തത്തിലെ ഗ്ലൂ ക്കോസ് രോഗമില്ലാത്തവരെതു പോലെ നിയന്ത്രിച്ചു കൊണ്ടുപോയാൽ ഗർഭസ്ഥ ശിശുവിനു ഒരു കുഴപ്പവും സംഭവിക്കുകയില്ല.

അതുപോലെ ഗർഭാവസ്ഥയിൽ പ്രമേഹ രോഗികൾക്ക് ചികിത്സയ്ക്കായി ഗുളികകൾ കൊടുക്കുന്നതും അഭികാമ്യമല്ല. കാരണം അവ കുഞ്ഞിലെയ്ക്ക് കടന്നു, കുഞ്ഞു സ്വയം സൃഷ്ടിക്കുന്ന ഇൻസുലിൻ നിർവീര്യമാക്കാൻ സാധ്യതയുണ്ട്. എന്നാൽ മാതാവിന്റെ ഇൻസുലിൻ കുഞ്ഞിലെയ്ക്ക് കടന്നു ചെല്ലുകയില്ല.

അതിനാൽ പ്രമേഹനിയന്ത്രണത്തിനു ഗർഭിണികൾ ഇൻസുലിൻ കുത്തി വയ്പ്പ് എടുക്കുന്നതാണ് ഉത്തമം . രക്തത്തിലെ ഗ്ലൂ ക്കോസിന്റെ അളവ് ഇത്തരത്തിൽ നിയന്ത്രിച്ചു നിർത്തിയാൽ സാധാരണപോലുള്ള പ്രസവം സാധ്യമാകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *