• Mon. Jun 5th, 2023

കനത്ത മഴ: അണക്കെട്ടുകൾ നിറഞ്ഞൊഴുകാൻ സാധ്യത

Byadmin

Jul 19, 2018

തിരുവനന്തപുരം : തുടർച്ചയായി പെയ്യുന്ന മഴയുടെ ഫലമായി സംസ്ഥാനത്തെ അണക്കെട്ടുകൾ  കവിഞ്ഞോഴുകൽ ഭീഷണി നേരിടുകയാണ്. ശക്തമായ കാലവർഷം പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാക്കുന്നതോടൊപ്പം നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയർത്തിയിരിക്കയാണ്. ഇടുക്കിയിൽ ജലനിരപ്പ് കൂട്ടുമോയെന്നുള്ളതു രണ്ടു ദിവസങ്ങൾക്കകം തീരുമാനിക്കും. പൊരിങ്ങൽ, കുറ്റ്യാടി, തരിയോട്, ലോവർ പെരിയാർ അണക്കെട്ട്കൾ നിറഞ്ഞു നിൽക്കുകയാണ്.

ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനിയും മഴ ശക്തമായി തുടരുകയാണെങ്കിൽ കേരളത്തിന്റെ അവസ്ഥ വളരെ ദുരിതപൂർണ്ണമാകും. 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ  ജാഗ്രത പാലിക്കണം എന്ന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *