ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഒരു കുമിളമാത്രമാണെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.
അദാനി ഓഹരി മൂല്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. അതേ സമയം അദാനി വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥൻ. ചാഞ്ചാട്ടങ്ങൾ വരും പോകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അദാനി വിവാദം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.
അദാനിയുടെ എഫ്.പി.ഒ പിൻവലിച്ചത് വലിയ കാര്യമല്ലെന്നും ഇതാദ്യമായാണോ ഇത്തരം സംഭവമുണ്ടാവുന്നതെന്ന് ധനമന്ത്രി ചോദിച്ചിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് അദാനി ഗ്രൂപ്പ് അഭിമുഖീകരിക്കുന്നത്. കമ്പനിയുടെ ഓഹരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തികൊണ്ടിരി യ്ക്കുകയാണ്
എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, അദാനി പൊട്ടാൻ പോകുകയാണ്’; സഞ്ജീവ് ഭട്ടിന്‍റെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ് വൈറൽ
“അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ കനത്ത തകർച്ച നേരിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മോദി
വിമർശകനായ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന്‍റെ അഞ്ച് വർഷം മുമ്പുള്ള ട്വീറ്റ്.
“‘എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, അദാനി പൊട്ടാൻ പോകുകയാണ്’;
സഞ്ജീവ് ഭട്ടിന്‍റെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ് വൈറൽ