സന്നിധാനം: മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. നേതാക്കളെ അറസ്റ്റ് ചെയ്തത് പൊലീസ് നിര്‍ദേശം ലംഘിച്ചതിനാണെന്നും പൊലീസ് വ്യക്തമാക്കി.
മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും സന്നിധാനത്തും ശബരിമലയിലും നടന്ന പ്രക്ഷോഭങ്ങളിൽ ഇവരുടെ പങ്ക് വ്യക്തമെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് വിശദമാക്കി. സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ ശബരിമലയിലെത്തുന്ന എല്ലാ നേതാക്കളെയും അറസ്റ്റു ചെയ്യുമെന്ന പ്രചാരണം തെറ്റെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.