കേരളത്തിൽ കൃത്യമായി ഓടിക്കൊണ്ടിരുന്ന ചുരുക്കം ചില ട്രെയിനുകളിൽ ഒന്ന് ആണ് 56311 തിരുവനന്തപുരം നാഗർകോവിൽ പാസഞ്ചർ. രാവിലെ 6:50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടി 8:50ന് നാഗർകോവിലിൽ എത്തിച്ചേരും; മിക്കവാറും 8:30ന് തന്നെ എത്തിച്ചേരും.
എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് 6:55ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്ന 16344/16350 മധുരൈ/ നിലമ്പൂർ തിരുവനന്തപുരം അമൃത രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരേണ്ട സമയം 6:40 ആക്കി; അതും 5:23ന് വർക്കലയിൽ നിന്ന് പുറപ്പെടുന്ന വണ്ടിയെയാണ് കേവലം 35 മിനുട്ട് കൊണ്ട് ഓടി എത്താവുന്ന ദൂരത്ത് ഇത്രയും നീണ്ട Arrival Time.
തിരുവനന്തപുരം Arrival Time 6:40 ആക്കിയത് വെറുതെ അല്ല. പകരം പാസഞ്ചർ ആയി മര്യാദക്ക് ഓടിക്കൊണ്ടിരുന്ന 56311ന്റെ പാസഞ്ചർ Rake മാറ്റി 6:40ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന 16344/16350 എക്സ്പ്രസിനെ പാസഞ്ചർ ആക്കി നാഗർകോവിൽ വരെ ഓടിക്കാൻ വേണ്ടിയായിരുന്നു.
ഇപ്പോൾ സംഭവിച്ചത് 6:40ന് അമൃത/ രാജ്യറാണി എക്സ്പ്രസ് എത്തിച്ചേർന്നില്ലെങ്കിൽ 6:50ന് നാഗർകോവിലിലേക്ക് വണ്ടിയില്ല.
കഴിഞ്ഞ ദിവസങ്ങളിൽ 16344/16350 മധുരൈ/നിലമ്പൂർ തിരുവനന്തപുരം അമൃത/രാജ്യറാണി എക്സ്പ്രസ് 8:00നും 7:30നുമൊക്കെയാണ് തിരുവനന്തപുരത്ത് എത്തിച്ചേർന്നത്.
റെയിൽവേ ഓരോ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുമ്പോൾ അനുഭവിക്കുന്നത് പാവം യാത്രക്കാർ മാത്രം…..