കർക്കിടകകത്തിലെ അമാവാസി നാൾ പിതൃ ദിനമായാണ് ഗണിക്കപ്പെടുന്നത്. ഈ വർഷത്തെ വാവ് ബലി ഓഗസ്റ്റ് 11 ശനിയാഴ്ചയാണ്. ഹിന്ദു മത വിശ്വാസികളുടെ അതി പ്രാചീനമായ ഒരു ആരാധനാ രൂപമാണ് പിതൃ പൂജ. പിതൃ ദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ ) അനുഗ്രഹിക്കുന്നു എന്നാണ് സങ്കല്പം.
സൂര്യ ചന്ദ്രന്മാർ ഒരേ രാശിയിൽ സംഗമിക്കുന്ന അമാവാസി നാളിൽ നടത്തുന്ന യജ്ഞങ്ങളിലെ ഹവിസ് പിതൃക്കൾക്കുള്ള ഭക്ഷണമെന്നാണ് വിശ്വാസം. അരി, എള്ള്, ചന്ദനം, ദർഭ പുല്ല്, ചെറുള ദ്രവ്യങ്ങളും വെറ്റില – അടയ്ക്ക, കിണ്ടി, നിലവിളക്ക്, ചന്ദനത്തിരി എന്നീ പൂജാ സമഗ്രഹികളും ഉപയോഗിച്ചാണ് ആരാധന നടത്തുന്നത്. വലതു മോതിര വിരലിൽ പവിത്രമണിഞ്ഞു (ദർഭപ്പുല്ലു കൊണ്ടുള്ള മോതിരം ) എള്ള് കൂട്ടിയ ചോറ് ഉരുളകളാക്കി നിവേദിക്കുന്നു.
നാളോ തിഥിയോ നോക്കാതെ എല്ലാ പിതൃക്കൾക്കും അമാവാസി നാളിൽ ചെയ്യുന്ന ബാലികർമ്മമാണ് വാവ് ബലി.
തിരുവല്ലം, തിരുമുല്ലവാരം, തിരുവില്വമല പാമ്പാടി ഐവർ മഠം, തിരുമിറ്റക്കോട്, തിരുവാലത്തൂർ, തിരുവേഗപ്പുറ, തിരുനാവായ, തിരുനെല്ലി, കൂടാതെ വർക്കല, ആലുവ മണപ്പുറം, ശംഖും മുഖം, വരയ്ക്കൽ, അരുവിക്കര തുടങ്ങിയ പുണ്യ കേന്ദ്രങ്ങൾ ബലി തർപ്പണത്തിനു പ്രസിദ്ധമായ സ്ഥലങ്ങളാണ്.