ദില്ലി : ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലിയുള്ള വാദം സുപ്രീം കോടതിയിൽ തുടരുന്ന വേളയിൽ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ ദേവസ്വം ബോർഡ് ഉറച്ചു നിന്നു. എന്നാൽ ഇതു തൊട്ടുകൂടായ്മയാണെന്നു അമിക്കസ്‌ക്യൂറി വാദിച്ചു.
ശബരിമല ദർശനത്തിനു പോകുന്നവർ 41 ദിവസത്തെ വൃതമെടുത്തു പോകണമെന്നാണ് ആചാരം. എന്നാൽ സ്ത്രീകൾക്ക് ആർത്തവം കാരണം ഇത്രയും ദിവസം വൃതമെടുക്കാൻ കഴിയില്ല എന്നാൽ നൈഷ്ഠിക ബ്രഹ്മചാരി എന്ന് ചൂണ്ടി കാട്ടി അയ്യപ്പ സന്നിധിയിൽ സ്ത്രീപ്രവേശം നിഷേധിക്കുന്നത് തെറ്റാണെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വാദിച്ചു.