ഹൈ ഹീൽഡ് ചെരിപ്പുകൾ ആകർഷകത്വവും ആത്മ വിശ്വാസവും നല്കുന്നു എന്നാൽ അതോടൊപ്പം തന്നെ ഇവ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ സ്വാഭാവികമായ ചലനങ്ങൾക്ക് ഭംഗം വരുത്തുന്ന ഈ ചെരിപ്പുകൾ സ്ഥിരം ഉപയോഗിക്കുന്നവരിൽ വീഴ്ചയ്ക്ക് സാധ്യത കൂടുതൽ ആണ്. മാത്രമല്ല ഇവ ഉപയോഗിക്കുമ്പോൾ ഒരു പരിധിയിൽ കൂടുതൽ വേഗത്തിലോ ബാലൻസിലോ നടക്കാനും കഴിയില്ല.
ഹൈഹീൽ ചെരിപ്പുകളുടെ ഉപയോഗം ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നതിനാൽ മധ്യവയസ്കർ ഇത്തരം ചെരിപ്പുകൾ ഒഴിവാക്കുക. ഗർഭാശയത്തിനുള്ള ചെരിവ്, സ്ഥാനചലനം, സ്ഥിരം നടുവേദന, കാൽവണ്ണവേദന എന്നിവ സ്ഥിരം ഹീൽ ചെരിപ്പുകൾ ഉപയോഗിക്കുന്നവരിൽ ഉണ്ടാകും.
എന്നാൽ ഇത്തരം ചെരിപ്പുകൾ ഒഴിവാക്കാൻ കഴിയാത്തവർ ഇതു ശ്രദ്ധിക്കൂ…
ഹീലിന്റെ ഉയരം നാലു സെന്റീ മീറ്ററിൽ കൂടാതെ നോക്കുക.
പതിവായി ഇവ ധരിക്കാതെ മറ്റു ചെരിപ്പുകളും ഉപയോഗിക്കുക
ഇത്തരം ചെരിപ്പുകൾ ഉപയോഗിക്കുന്നവർ നീണ്ട ചുവടുകൾ ഒഴിവാക്കി ചെറിയ ചുവടുകൾ വയ്ക്കുക. ഇതു ആയാസം കുറച്ചു ബാലൻസ് കൂട്ടാൻ സഹായിക്കും.
മുൻവശം തുറന്ന ഹീൽ ചെരിപ്പുകൾ ഉപയോഗിക്കുക
പോയിന്റെഡ് ചെരിപ്പുകൾ ഒഴിവാക്കുക.
ദീർഘ ദൂരം ഇവ ഉപയോഗിക്കുമ്പോൾ ഇടയ്ക്ക് ചെരിപ്പ് ഊരി പാദങ്ങൾക്കും കണങ്കാലുകൾക്കും ചെറു വ്യായാമം നൽകുക.