• Sun. Dec 3rd, 2023

നഴ്സുമാരുടെ സമരം തീർക്കാന്‍ മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു

Byadmin

Jul 20, 2017

 

തിരുവനന്തപുരം: സർക്കാർ സ്വീകരിക്കുന്ന നിലപാട് സമരഗതി നിർണയിക്കും .  വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുടെ നിലപാടില്‍  പ്രതിഷേധിച്ച് നഴ്സുമാര്‍  ഇന്ന് കൂട്ട അവധിയിലായ സാഹചര്യത്തില്‍ സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി  യോഗം വിളിച്ചു.          നിയമ ആരോഗ്യ തൊഴില് വകുപ്പ് മന്ത്രിമാര് കൂടി പങ്കെടുത്ത മിനിമം വേജസ് ബോര്ഡ് യോഗത്തിലാണ് നഴ്സുമാരടേതടക്കം ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത് . എന്നാല് പുതുക്കിയ അടിസ്ഥാന ശമ്പളം അംഗീകരിക്കാനാകുന്നതല്ലെന്നാണ് നഴ്സുമാരുടെ നിലപാട് . സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ശുപാര്ശ അംഗീകരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം    20000 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ നിലപാട് . അതേസമയം നിലവിൽ നിശ്ചയിച്ച 17200 രൂപയില് കൂടുതല് ഒരു രൂപ പോലും കൂട്ടാനാകാത്ത സ്ഥിതി ആണെന്നാണ് മാനേജ്മെന്റു കളുടെ നിലപാട് .     അടിസ്ഥാന ശമ്പളം ഒറ്റയടിക്ക് ഇത്രയും കൂട്ടാനാകുമോ എന്നതും ചോദ്യമാണ് . അങ്ങനെ വന്നാല് മുഖ്യമന്ത്രി ഒരു നിലപാടെടുക്കും . അത് അംഗീകരിക്കാന് നഴ്സുമാരും മാനേജ്മെൻറുകളും തയാറാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ .          വർധന ഉണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച മുതല്‍  പണിമുടക്കിയുള്ള സമരത്തിലേക്ക്‌ നഴ്സുമാര്‍ ഇറങ്ങുമെന്നാണ് വിവരം .

Leave a Reply

Your email address will not be published. Required fields are marked *