ന്യൂഡല്‍ഹി : ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റ് മന്ദിരത്തിൽ വോട്ടെണ്ണൽ തുടങ്ങും. എട്ട് റൗണ്ടായി വോട്ടെണ്ണൽ പൂർത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. പ്രതിപക്ഷ നിരയിൽ നിന്ന് പരമാവധി കൂറുമാറ്റം പ്രോത്സാഹിപ്പിച്ച് ഭൂരിപക്ഷം കൂട്ടാൻ ബിജെപി ശ്രമം നടത്തിയിരുന്നു. ത്രിപുരയിലും പഞ്ചാബിലും ഉത്തർപ്രദേശിലും ഈ തന്ത്രം വിജയിച്ചു എന്ന റിപ്പോർട്ടുണ്ട്. അതിനാൽ പ്രതിപക്ഷത്തിനു 32 ശതമാനം വോട്ട് കിട്ടിയില്ലെകില്‍ തിരിച്ചടിയുണ്ടാകും . വോട്ടെടുപ്പ് നടന്ന 62 ആം നമ്പർ മുറിയിലാണ് വോട്ടെണ്ണലും നടക്കുക. നാല് മേശകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. എട്ടു റൗണ്ട് വോട്ടെണ്ണൽ നടക്കും. ഓരോ റൗണ്ടിലും അഞ്ഞൂറോളം വോട്ട് എണ്ണും. നാലു മണിക്കൂറോളം വേണ്ടി വരും വോട്ടെണ്ണൽ പൂർത്തിയാകാൻ. ആദ്യം പാർലമെന്റ് അംഗങ്ങളുടെ വോട്ട് എണ്ണും. ഇതിനു ശേഷം അക്ഷരമാലാ ക്രമത്തിൽ സംസ്ഥാനങ്ങളിലെ വോട്ട് എണ്ണും. കേരളം ഉൾപ്പടെ എല്ലാം സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ ദില്ലിയിൽ 18നു തന്നെ എത്തിച്ചിരുന്നു. 23ന് പാർലമെന്റ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് യാത്ര അയപ്പ് നല്കും . 25നാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ.