ന്യൂഡൽഹി : പ്രളയക്കെടുതിയിൽ സംഭീതരായിരിക്കുന്ന കേരളാ ജനതയ്ക്കു ഒട്ടൊരു ആശ്വാസത്തിനിട നൽകി തമിഴ്നാട് തന്റെ പിടിവാശിയ്ക്കു അയവു വരുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കാമെന്നു മുല്ലപ്പെരിയാർ സമിതി സുപ്രീം കോടതിയെ അറിയിച്ചു.
നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് തമിഴ്നാട് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ അമിത ജലം കേരളത്തിലേയ്ക്കു തുറന്നു വിടാനാവില്ലയെന്നും ഇപ്പോൾ തന്നെ പ്രളയത്തിൽ മുങ്ങിക്കിടക്കുന്ന സ്ഥലത്തു ഇതുകൂടിയായാൽ കനത്ത ആഘാതമാകുമെന്നും ഉള്ള നിലപാടിലാണ് കേരളം. എന്നാൽ തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാടിലല്ല.
ജലനിരപ്പ് 142 അടിയിലെത്തും വരെ ഷട്ടറുകൾ തുറക്കാതിരുന്നതും കേരളത്തിന് കടുത്ത വെല്ലുവിളിയായിരുന്നു. എന്നാൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ ആരുമായും ആലോചിക്കാതെ തമിഴ്നാട് ഉദ്യോഗസ്ഥർ ഷട്ടറുകൾ ഒരുമിച്ചു തുറന്നതും ഇടുക്കിയിൽ നിന്നുള്ള ജലപ്രവാഹം വർധിപ്പിക്കുകയും ഇതു പ്രളയത്തിന്റെ തീവ്രത കൂട്ടുകയും ചെയ്തു.