ന്യൂഡൽഹി : ബി ജെ പി യുടെ സമുന്നത നേതാക്കളിൽ ഒരാളും മുൻ ഇന്ത്യൻ പ്രധാന മന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്‌പേയ് (94) ഡൽഹിയിലെ എയിംസിൽ അന്തരിച്ചു.
ആരോഗ്യ സ്ഥിതി വളരെ കാലമായി മോശമായിരുന്ന അദ്ദേഹത്തിനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യൻ ഭരണ ചരിത്രത്തിൽ ആദ്യമായി അഞ്ചു വർഷം പൂർത്തിയാക്കിയ കോൺഗ്രസ്സ്കാരനല്ലാത്ത പ്രധാനമന്ത്രിയാണ് വാജ്‌പേയ്. ഇദ്ദേഹം മൂന്ന് തവണ ഇന്ത്യൻ പ്രധാന മന്ത്രിയായിട്ടുണ്ട്