കുമ്പസാരത്തിന്റെ പേരിൽ വൈദികർ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കുമ്പസാരം നിർത്തലാക്കണമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ : രേഖ ശർമ്മ
ദില്ലി : വൈദികർ കുമ്പസാരം ദുരുപയോഗം ചെയ്തു സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ കുമ്പസാരം നിർത്തലാ ക്കണമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. കമ്മീഷൻ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി.
കുമ്പസാര രഹസ്യം വെളിപ്പെടുത്തി, വൈദികർ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ദേശീയ വനിത കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെ ന്നും ഇത്തരം സംഭവങ്ങൾ ക്രൈസ്തവ സഭയിൽ ദിനം പ്രതി വർദ്ധിച്ചു വരുന്നതിനാൽ സ്ത്രീ സുരക്ഷയേ മുൻനിർത്തി കുമ്പസാരം തന്നെ നിർത്തലാക്കാൻ ശുപാർശ നൽകിയതാണെന്നും രേഖ ശർമ്മ വ്യക്തമാക്കി.