• Fri. Jun 9th, 2023

കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന്‌ ഉടൻ കേന്ദ്ര സഹായം

Byadmin

Jul 23, 2018

ആലപ്പുഴ :  കുട്ടനാട്ടിൽ പ്രളയബാധിത പ്രദേങ്ങളിൾ സന്ദർശിച്ച കേന്ദ്ര മന്ത്രിയും സംഘവും കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ തൃപ്തികരം എന്ന് വിലയിരുത്തി. വെള്ളപ്പൊക്ക ദുരിതം നേരിടാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കും. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി കിരൺ റിജ്ജു.

കേന്ദ്ര അഭ്യന്തര, ഗതാഗത, കാർഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പത്തു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുമെന്നും ഇവരുടെ കൂടി റിപ്പോർട്ട്‌ കിട്ടിയതിനു ശേഷം കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പ്രളയബാധയെത്തുടർന്നു വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിൽ കേന്ദ്രമന്ത്രി തൃപ്തി രേഖപ്പെടുത്തി.

 

കേന്ദ്ര സംഘത്തിനോടൊപ്പം  കേന്ദ്ര സഹമന്ത്രി ആൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ ജി. സുധാകരൻ, വി  എസ്  സുനിൽ കുമാർ, കൊടിക്കുന്നിൽ സുരേഷ് എം. പി, തോമസ്‌ ചാണ്ടി  എം  എൽ  എ   തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *