കൊച്ചി : അഭ്യന്തര മന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര സംഘം ഇന്ന് ആലപ്പുഴ ജില്ലയിലെത്തുന്നു. കൊച്ചിയിൽ നിന്നും ഹെലികോപ്റ്ററിലാണ് കേന്ദ്ര സംഘം ആലപ്പുഴ എത്തുന്നത്. കേരളത്തിൽ നിന്നും ജി. സുധാകരനും വി. എസ്. സുനിൽകുമാറും സംഘത്തെ അനുഗമിക്കുന്നുണ്ട്.
ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് ആണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കുട്ടനാട് പൂർണ്ണമായും ഒറ്റപ്പെട്ട നിലയിൽ ആണ്. വെള്ളം കയറി കിടക്കുന്നതിനാൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിരിക്കയാണ്. ഏകദേശം 50, 000 പരം ആളുകൾ ജില്ലയിലെ വിവിധ ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.