• Sun. Jun 4th, 2023

സർക്കാർ ജീവനക്കാർക്കുള്ള ഭവനവായ്‌പ്പ ഇനി മുതൽ ബാങ്കുകളിൽ

Byadmin

Jul 18, 2018

 

തിരുവനന്തപുരം, : സർക്കാർ ജീവനക്കാർക്ക് നൽകി വരുന്ന ഭവനവായ്പ്പകൾ ഇനി മുതൽ  ബാങ്കുകൾ മുഖേന മാത്രമേ ലഭ്യമാക്കുകയുള്ളു. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കമാണ്‌ ഭവനവായ്പ്പകൾ ബാങ്കുകളിലേക്ക് മാറ്റാൻ കാരണമായത്.

 

ബാങ്കുകൾക്ക് നല്കേണ്ടിവരുന്ന അധിക പലിശയിൽ ഒരു വിഹിതം ജീവനക്കാർക്ക് സർക്കാർ നല്കുന്നതാണ്. വായ്പ്പ ഗഡുക്കൾ ജീവനക്കാരുടെ മാസശമ്പളത്തിൽ നിന്നും സർക്കാർ ഈടാക്കി ബാങ്കിനു നൽകും. ബാങ്കുകളുമായുള്ള ചർച്ചയിലൂടെയാണ് ധനവകുപ്പ് ഈ പദ്ധതി നടപ്പിൽ വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *