• Mon. Jun 5th, 2023

ആധാറും പാൻ കാർഡും ബന്ധിപ്പിക്കാം എളുപ്പത്തില്‍

Byadmin

Jun 29, 2017

രാജ്യം ജൂലൈ 1 ന്  ചരക്ക് – സേവന നികുതി (ജി.എസ്.ടി) സംവിധാനത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന്യമേറുന്നത് ആധാര്‍ കാര്‍ഡിനാണ്.  ജൂലായ് മുതൽ ഒട്ടേറെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാണ്. ജൂലായ് ഒന്നിന് ശേഷം ആധാർ നമ്പർ കൂടി നൽകാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനാവില്ല. പാൻ കാർഡ് കൈവശമുള്ളവർ, അത് ആധാർ കാർഡുമായി ബന്ധിപ്പിക്കണം .  ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ജൂലായ് ഒന്നിന് അസാധുവാകും.

ആധാറും പാൻ കാർഡും തമ്മില്‍ എളുപ്പത്തില്‍  ബന്ധിപ്പിക്കാൻ. https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. പാന്‍ നമ്പറും  ആധാർ നമ്പറും ആധാർ കാർഡിലെ പേരും നൽകുക. സ്ക്രീ നിൽ തെളിയുന്ന captcha കോഡും നൽകുക. ഇരു കാർഡിലെയും വിവരങ്ങൾ യോജിക്കുന്നുവെങ്കിൽ ഉടൻ തന്നെ പാനും ആധാറും തമ്മിൽ ലിങ്ക് ചെയ്യപ്പെട്ടു എന്ന അറിയിപ്പ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *