ജിഎസ്‍ടി വരുന്നതോടെ ടെലികോം സേവനങ്ങൾക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിനാല്‍ ഇന്ത്യയില്‍ ജൂലൈ ഒന്നു മുതൽ ബ്രോഡ് ബാൻഡ്, മൊബൈൽ നിരക്കുകൾ കൂടും . നിലവിലെ 15 ശതമാനം നികുതിയില്‍ നിന്നും ജൂലൈ ഒന്നു മുതൽ നികുതി 18 ശതമാനമാക്കി ഉയർത്തുന്നതോടെ റീചാർജ് തുകയിൽ വർധനവ് അനുഭവപ്പെട്ടെക്കുമെന്ന് ആണ് സൂചന .
ജിഎസ്‍ടി നികുതി 15 ശതമാനത്തിൽ നിന്നും 18 ശതമാനമായി ഉയരുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ എയർടെൽ കൂടാതെ മറ്റ് ടെലികോം കമ്പനികളും നിരക്ക് വർധനവ് ഏർപ്പെടുത്തുന്നതായിരിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജൂലൈ മുതൽ ടോക്ക് ടൈമിൽ കുറവും ഉണ്ടാകും .