തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം . ഇതുവരെ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ചു. . രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ .
കെ.എസ്.ആർ.ടി.സി അതിരാവിലെ സർവീസുകൾ നടത്തിയെങ്കിലും ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് സർവീസ് നിറുത്തിവച്ചു.ഹർത്താ ലിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഓട്ടോ, ടാക്സി കൾ, സ്വകാര്യ ബസുകൾ, ലോറികൾ തുടങ്ങിയവ സർവീസ് നടത്തിയില്ല.
കടകളും സ്കൂ ളുകളും കോളേജുകളും അടഞ്ഞു കിടന്നു. നഗരത്തിൽ സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേ ഷനിലും ബസ് സ്റ്റാ ൻഡിലും വന്നിറങ്ങിയ യാത്രക്കാരെ പൊലീസ് വാഹനത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.
വെള്ളറട, പൂവാർ, നെയ്യാറ്റിൻകര ഡിപ്പോകളിൽ ബി.ജെ.പി പ്രവർത്തകർ ബസുകൾ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകരെ പൊലീസെത്തി അറസ്റ്റു ചെയ്തു നീക്കി. കോഴിക്കോട് ഒളവണ്ണയിൽ പാർട്ടി ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിൽ സി.പി.എം നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്. വ്യാപാരിയെ സി.ഐ.ടി.യു. പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളിയിൽ ഹർത്താൽ നടത്തുകയാണ്. രാവിലെ മുതൽ ഉച്ചവരെയാണ് ഇവിടെ ഹർത്താൽ. ബി.ജെ.പി, ബി.എം.എസ് ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ചേർത്തല നഗരസഭയിലും ബി.ജെ.പി ഹർത്താൽ ആചരിക്കുകയാണ്.