• Fri. Jun 9th, 2023

ഇടുക്കി ഡാം നിറയുന്നു : പതിനേഴ് അടി വെള്ളം കൂടി നിറഞ്ഞാൽ ഷട്ടർ തുറക്കേണ്ട അവസ്ഥ 

Byadmin

Jul 25, 2018

 

ഇടുക്കി : ചെറുതോണി :  കനത്ത മഴയെ  തുടർന്ന് ഇടുക്കി ജലസംഭരണി നിറയാൻ ഇനി പതിനേഴ് അടി വെള്ളം കൂടി മാത്രം. വൃഷ്ടി പ്രദേശത്ത് മഴ കനത്തു തന്നെ പെയ്യുകയാണ്. ഈ നില തുടരുകയാണെങ്കിൽ പതിനെട്ടു ദിവസം മതി അണക്കെട്ട് പൂർണ്ണ സംഭരണ ശേഷിയിലെത്താൻ.

 

നിർത്താതെ പെയ്യുന്ന മഴയിൽ ദിനം തോറും ശരാശരി ഒരടിയോളം വെള്ളം ഉയരുകയാണ്. കഴിഞ്ഞ ദിവസം 8. 8 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ജനറേറ്ററുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ തകരാറിലാകാൻ സാധ്യതയുണ്ട്. ഷട്ടർ തുറക്കുന്നതിനെ കുറിച്ചുള്ള വിഷയം കണക്കിലെടുത്ത് ബുധനാഴ്ച ഡാം സുരക്ഷ വിഭാഗം അവലോകനയോഗം ചേരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *