കുണ്ടറ : ജൂണ്‍ 5 ഇന്ന് ലോക പരിസ്ഥിതി ദിനം. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം . ലോക പരിസ്ഥിതി ദിനത്തില്‍ സി.പി‌.ഐ ഇളംബള്ളൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ട് മാതൃകയായി.

ഒന്‍പതാം വാര്‍ഡ് ജനപ്രതിനിധി ശ്രീമതി രജനി , കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സെക്രട്ടറി സഖാവ് എസ്.ഡി അഭിലാഷ് , പെരുമ്പുഴ ക്ഷീര സഘം പ്രസിഡന്‍റ് ഉണ്ണിത്താന്‍ ,സഖാവ് അജി വര്‍ഗീസ് , പാര്ട്ടി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ഈ മാതൃകാ ഉദ്യമത്തില്‍ പങ്കാളികളായി.

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടഹക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഒരോ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *