LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍
Published On: Sun, Feb 9th, 2020

5 കോടിയുടെ പ്രതിമ

Share This
Tags

K M മാണിയുടെ സ്മാരകം ഉണ്ടാക്കാൻ പോകുന്നതിൽ ന്യായീകരണം ആയി അപ്പി പോലും അമൃതാക്കുന്ന കുറേ അന്തങ്ങൾ നിരത്തുന്ന വാദങ്ങൾ കേട്ടാൽ കാലനും കരഞ്ഞു പോകും.

കോഴ മാണി എന്ന പ്രയോഗം ഇവർ മാണി സാർ എന്നാക്കിയിട്ടുണ്ട്. നോട് ദി പോയിന്റ്. “മാണിസാർ “ഒരേ മണ്ഡലത്തിൽ ഏറ്റവും കാലം ജനപ്രതിനിധി ആയിരുന്നു അത്രേ. പുള്ളി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചു റെക്കോർഡ് ഇട്ടു അത്രേ. കേന്ദ്രം GST കൗൺസിലിൽ ഉൾപ്പെടുത്തി എന്ന് വേറൊരു കൂട്ടർ. കാരുണ്യ ലോട്ടറി ഉണ്ടാക്കിയെന്നും കുറേ അന്തങ്ങൾ..

ഒരേ മണ്ഡലത്തിൽ കുറേ വർഷം ജനപ്രതിനിധി ആവുന്നത് അത്ര വലിയ സംഭവം ആണോ? അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ചാണ്ടിസാർ അത് തെറിപ്പിച്ചു തരും. ഭൂമി മലയാളത്തിൽ ചാണ്ടി സാറിനെ പുതുപ്പള്ളിയിൽ തോല്പിക്കാൻ ഇനിയൊരുത്തൻ ജനിച്ചു വരണം. അത് കൊണ്ട് ചാണ്ടി സാറിന് വേണ്ടി 5 കോടി മുടക്കമോ LDF? ചാണ്ടി സാർ പോകട്ടെ, കേരള ചരിത്രത്തിലെ ഏറ്റവും കരുത്തയായ വനിത നേതാവ് ഗൗരിയമ്മ മാണിയുടെ തൊട്ട് പിന്നിൽ ഉണ്ട്. ഗൗരിയമ്മ മാണിയെ പോലെ പതിനായിരം രൂപയും ജീപ്പും കുളന്തുങ്കൽ പോത്തന്റെ വീട്ടിൽ നിന്നും വാങ്ങി കട്ടും മോട്ടിച്ചും 50000 കോടി ഉണ്ടാക്കിയോ? ഈ ആരോപണം മാണിയുടെ കൂടെകിടന്നു രാപ്പനി പിടിച്ച ആളുകൾ പരസ്യമായി പറഞ്ഞതാണ്. ഗൗരിയമ്മ കേരളത്തിലെ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി കുടുംബം പോലും ഉപേക്ഷിച്ചു, പൈതൃക സ്വത്ത്‌ പോലും പാർട്ടിക്ക് കൊടുത്തപ്പോൾ മാണി കേരളത്തിന്‌ ചക്രം ഉണ്ടെങ്കിലുരൂട്ടി മാറ്റി കൊണ്ടുപോയേനെ.

കാരുണ്യ ലോട്ടറി പോലെ ജനകീയ ലോട്ടറി ധാരാളം മുൻപും ഉണ്ടായിരുന്നു. ലോട്ടറി വലിയ വ്യവസായം ആയപ്പോൾ ആണ് വൻ തുക ഒക്കെ ഉണ്ടാകാൻ തുടങ്ങിയത്. GST കൗൺസിലിൽ കുറേ ധനകാര്യ മന്ത്രിമാർ ഉണ്ടായിരുന്നു. അല്ലാതെ ഒരു കേന്ദ്ര നികുതി നിയമം ഉണ്ടാക്കുമ്പോൾ സ്‌പോർട്സ് മന്ത്രിയെ ആണോ വിളിക്കുന്നത്? ഇനി മാണിയുടെ പ്രത്യേക കരസ്പർശം എന്നാണെങ്കിൽ ആ കോഞ്ഞാട്ട നിയമം മൂലം ഇന്ത്യൻ ഇക്കോണമി നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം മാണിക്കു കൂടിയുണ്ട്.

പ്രളയം കഴിഞ്ഞു വീടും കൂടും പോയി വഴിയിൽ കിടക്കുന്ന ആളുകൾക്ക് കൊടുക്കാതെ കേരളത്തിൽ ആധുനിക യുഗത്തിലെ ഏറ്റവും വലിയ കള്ളന് സ്മാരകം ഉണ്ടാക്കുന്നത് മാണിയുടെ മകനെ LDF ൽ കയറ്റുന്നതിന്റെ മാല ഇടീൽ ആണത്രേ.എവിടെ കാനം, എവിടെ സിപിഐ???

Baiju Swamy

വാല്‍കഷണം :മാണി സാറിന്റെ പ്രതിമക്ക് നീക്കി വെച്ച 5 കോടി ഉണ്ടേൽ, പാവപ്പെട്ടവർക്ക് 100 വീട് എങ്കിലും വെച്ചു കൊടുക്കാം.. സത്യം അല്ലേ


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>