തൃശ്ശൂര്‍: കേരളത്തിലും കൊറോണോ വൈറസ് സ്ഥിരികരിച്ചു .തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോ ഗ്യനില .തൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം മെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയില്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തി ല്‍

ഏറ്റവും കൂടുതല് പേര് നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്. 134 പേര് കോഴിക്കോട് നിരീക്ഷണത്തില് കഴിയുന്നുണ്ട്. മലപ്പുറത്തും എറണാകുളത്തുമായി 100ല് അധികം പേര് നിരീക്ഷണത്തില് കഴിയുന്നുണ്ട്.

ചൈനയില്നിന്നു വരുന്നവര് മറ്റു സ്ഥലങ്ങളില് യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയംപ്രതിരോധം തീര്ക്കണമെന്നും വീട്ടിനുള്ളില് ആരുമായി സമ്പര്ക്കമില്ലാതെ ഒരു മുറിയില്തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്ദ്ദേശിച്ചിട്ടുണ്ട്.
പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള് കാണുകയാണെങ്കില് എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ് നമ്പറും വിശദവിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പറില് വിളിച്ചാല് കിട്ടും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്നിര്ത്തി ചൈനയില്പോയി വന്നവര് എല്ലാവരും ഇത് കര്ശനമായി പാലിക്കണമെന്നും അധികൃതര് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *