കുണ്ടറ : കുണ്ടറ ആശുപത്രിമുക്ക് കാദീശ് ത്താ ഓര്‍ത്തോഡോക്സ് പള്ളിയിലെ ദിവ്യമാതാവിന്റെ ഓര്മ്മപെരുന്നാള്‍ 14 മുതല്‍ 17 വരെ നടക്കും .

ഡോ. യൂഹന്നാന്‍ മാര്‍ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ കാര്യപരിപാടികള്‍ താഴെ പറയും വിധം .

ഇന്ന് വൈകിട്ട് 7 ന് ഫാ . ജേക്കബ് ജോണിന്‍റെ നേതൃത്വത്തില്‍ വചന ശ്രുശ്രൂഷ.

15 ന് 11.30 നു ഫാ.വര്‍ഗീസ് ടി വര്‍ഗീസിന്‍റെ കാര്‍മികത്വത്തില്‍ ധ്യാനം . വൈകിട്ട് 7 ന് ഫാ.സ്പെന്‍സര് കോശിയുടെ വചന ശ്രുശ്രൂഷ .

16 ന് വൈകിട്ട് 6.30 നു ഭക്തി നിര്‍ഭരമായ റാസ . തുടര്‍ന്നു 9.30 ന് സ്നേഹ വിരുന്ന്.

സമാപന ദിവസമായ 17 ന് ഡോ.യൂഹന്നാന്‍ മാര്‍ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്‍ മേല്‍ കുര്‍ബാന .10.30 നു പള്ളി പ്രദിക്ഷണം ,തുടര്‍ന്നു സ്നേഹ വിരുന്ന് ,കൊടിയിറക്ക് എന്നിവ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *