ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയിൽവെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയാണ്.

മാൽവെയറുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്നാണ് മുന്നറിയിപ്പ്. സൗജന്യമായി നൽകിയിട്ടുള്ള ഇത്തരം ചാർജിങ് പോയന്റുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്കിന്റെ നിർദേശം. ജ്യൂസ് ജാക്കിങ് ചാർജിങ് പോർട്ടുകളിലൂടെ മാൽവെയറുകൾ ഫോണിൽ നിക്ഷേപിക്കുകയോ ഡാറ്റ ചോർത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാർജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാർജർ കൊണ്ടുനടക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.

Think twice before you plug in your phone at charging stations. Malware could find a way in and infect your phone, giving hackers a way to steal your passwords and export your data.#SBI #Malware #CyberAttack #CustomerAwareness #Cybercrime #SafeBanking #JuiceJacking pic.twitter.com/xzSMNNNv4U — State Bank of India (@TheOfficialSBI) December 7, 2019 എസ്ബിഐ നിർദേശിക്കുന്നത് ഇലക്ട്രിക്കൽ സോക്കറ്റിൽമാത്രം ചാർജ് ചെയ്യുക.

ചാർജിങ് കേബിളുകൾ സ്വന്തമായി കൊണ്ടുപോകുക പവർ ബാങ്കുകൾ ഉപയോഗിക്കുക. ഇത്തരം മാൽവെയറുകൾ മൊബൈൽ ബാങ്കിങ് അക്കൗണ്ടുകളിൽനിന്ന് പെയ്മെന്റ് ഡാറ്റ, ബാങ്ക് അക്കൗണ്ടിലുള്ള പണം ഉൾപ്പടെയുള്ള വിവരങ്ങൾ, പാസ് വേഡ് എന്നിവ ചോർത്താൻ സാധ്യതയുള്ളതിനാലാണ് എസ്ബിഐ ഇത്തരം നിർദേശം ഉപഭോക്താക്കൾക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *