ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)നടപ്പാക്കി രണ്ടരവർഷം പിന്നിടുമ്പോൾ നികുതി ഘടന പരിഷ്കരിക്കാൻ കേന്ദം ആലോചിക്കുന്നു. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തിൽനിന്ന് 9-10 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് ആലോചിക്കുന്നത്. നിലവിൽ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങൾ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്ടി സ്ലാബുകൾ പരിഷ്കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്. 2017 ജൂലായിൽ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തിൽനിന്ന് 11.6 ശതമാനമാക്കിയതോടെ സർക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ചരക്ക് സേവന നികുതിയിൽനിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നൽകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അതിനിടെ കൂടുതൽ ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബിൽപെട്ട ഏഴുതരം സാമഗ്രികൾക്കും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് നിലവിൽ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഒരു ശതമാനംമുതൽ 290 ശതമാനംവരെയാണ് സെസ്. ഇപ്പോൾ നാല് സ്ലാബുകളായാണ് ജിഎസ്ടി ഈടാക്കുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണിത്. ഭക്ഷ്യവസ്തുക്കൾ, ചെരുപ്പ്, വസ്ത്രങ്ങൾ എന്നീ അവശ്യവസ്തുക്കൾക്കാണ് 5 ശതമാനം നിരക്ക് ഈടാക്കിവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *